29.8 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യാ റെനീഷ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ ചന്ദ്രന്‍, പി കെ.അസിസ് എ എ കൃഷ്ണന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ എഫ്.ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്.വായനശാല പ്രസിഡണ്ട് എന്‍ കെ. ബാലകൃഷ്ണന്‍, സെക്രട്ടറി വി. കെ ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയുര്‍വേദ ഡോക്ടര്‍മാരായ മനീഷ,ദിവ്യശ്രീ, എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സൗജന്യ മരുന്ന് വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!