വെന്‍മേനാട് എം.എ.എസ്.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വജ്രജൂബിലി സമാപന ചടങ്ങുകള്‍ ഡിസംബര്‍ 20, 21,22 തീയതികളില്‍ നടക്കും

 

പാവറട്ടി വെന്‍മേനാട് എം.എ.എസ്.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ ഡിസംബര്‍ 20, 21,22 തീയതികളില്‍ എം.എ.എസ്.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. മര്‍ഹൂം ജനാബ് എം.കെ മുഹമ്മദ് ഹാജിയാണ്, സ്വതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ നാമധേയത്തില്‍ എം.എ.എസ്.എം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ ഭാഗമായി അറുപതോളം വൈവിദ്ധ്യമാര്‍ന്ന കര്‍മപരിപാടികള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഡിസംബര്‍ 20ന് രാവിലെ വിളംബര ഘോഷയാത്രയും തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് പൂര്‍വ വിദ്യാര്‍ഥി സംഗമവും നടക്കും.

ADVERTISEMENT