28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു

 

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു. രാവിലെ നടതുറക്കലിന് ശേഷം വിശേഷാല്‍ പൂജകള്‍ നടന്നു. തുടര്‍ന്ന് നടന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്ക്ഗുരുവായൂര്‍ മൂത്തേടം വാസുദേവന്‍ നമ്പൂതിരി ആചാര്യനായി. ക്ഷേത്രം മേല്‍ശാന്തി പട്ട്‌ള ഇല്ലത്ത് രമേഷ് ഭട്ട്, ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് പി.വി.ചന്ദ്രശേഖരന്‍ സെക്രട്ടറി യു.കെ ബിനീഷ്, ട്രഷറര്‍ സി എസ് ജിജി, മറ്റ് ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 150 ഓളം വിദ്യാര്‍ത്ഥികള്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ സംബന്ധിച്ചു. കുട്ടികള്‍ക്ക് നോട്ട് പുസ്തങ്ങളുടെ വിതരണവും ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് പ്രഭാതഭക്ഷണവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!