റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിന്റെ അവസാന തിയ്യതി വീണ്ടും നീട്ടി

നവംബര്‍ 30 വരെയാണ് നീട്ടിയ സമയപരിധി. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബര്‍ അഞ്ചുവരെ നീട്ടിയിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ 30 വരെ നീട്ടിയിട്ടുള്ളത്. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംങ്ങ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. അതേസമയം സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് 85 ശതമാനവും പൂര്‍ത്തിയായി.ഇതോടെ ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി.100 ശതമാനം മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30 വരെ സമയം ദീര്‍ഘിപ്പിച്ചത്. ആദ്യഘട്ടത്തില്‍ അപ്ഡേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഐറിസ് സ്‌കാനര്‍ ഉപയോഗിക്കും. മേരാ കെവൈസി ആപ്പിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നവംബര്‍ 11 മുതല്‍ ഈ ആപ്പിലൂടെ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് ഉദേശിക്കുന്നത്