വര്‍ഗീയതയെ താലോലിക്കുന്ന സിപിഎം ജനാധിപത്യത്തിലേക്ക് തിരിച്ചുവരണമെന്ന് ജ്യോതിവാസ് പറവൂര്‍

കേവലം രണ്ടു വോട്ടിനുവേണ്ടി വര്‍ഗീയതയെ താലോലിക്കുന്ന സിപിഎം ജനാധിപത്യത്തിലേക്ക് തിരിച്ചുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ അഭിപ്രായപ്പെട്ടു.
വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയര്‍ത്തി കുന്നംകുളം വ്യാപാരഭവന്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം പ്രസിഡന്റ് എം എച്ച് റഫീക്ക് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി സെക്രട്ടറി എം എ കമറുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി എ ഷഹീദ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസൂറ ടീച്ചര്‍, ജില്ലാ കമ്മിറ്റിയംഗം വി എം ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പുതിയ മണ്ഡലം ഭാരവാഹികളേയും തിരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image