25.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kunnamkulam നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

കുന്നംകുളത്ത് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്. ഇരിങ്ങപ്പുറം സ്വദേശി രായംമരക്കാര്‍ വീട്ടില്‍ 18 വയസുള്ള യാസീന്‍ നിസാമിനാണ് പരിക്കേറ്റത്. സംസ്ഥാന പാതയില്‍ താഴത്തെ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്നും പെരുമ്പിലാവ് ലക്ഷ്യമാക്കി പോവുകയായിരുന്ന പിക്കപ്പ് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പുറകിലൂടെ വന്ന കുടിവെള്ള ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് പിക്കപ്പിന് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ പിക്കപ്പ് സമീപത്തെ പെട്രോള്‍ പമ്പിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ യാസീനെ ഉടന്‍തന്നെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!