ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് ചേലക്കര പോലീസ് കേസെടുത്തിട്ടുള്ളത്.കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ അഡ്വ.വി.ആര്‍. അനൂപാണ് പരാതിക്കാരന്‍.വി.ആര്‍. അനൂപിന്റെ മൊഴി രേഖപ്പെടുത്തും.നേരത്തെ, സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് കേസെടുത്തത്. ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ADVERTISEMENT