ചിറമനങ്ങാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ 122മത് ഓര്‍മ്മപ്പെരുന്നാളിന്റെ കൊടിയേറ്റം നവംബര്‍ 3 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി. ഫാ.ബെഞ്ചമിന്‍ ഒ. ഐ.സി നിര്‍വഹിച്ചു.നവംബര്‍ 11ന് വൈകീട്ട് 6.30 ന് ചിറമനങ്ങാട് വടക്കെ കുരിശു പള്ളിയില്‍ നിന്ന് ഘോഷയാത്ര തുടര്‍ന്ന് സന്ധ്യാ നമസ്‌ക്കാരം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, തുടര്‍ന്ന് വിവിധ ആഘോഷ കമ്മറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പും ഉണ്ടാകും.നവംബര്‍ 12ന് രാവിലെ 7.00 ന് പ്രഭാത നമസ്‌ക്കാരം 8.00 ന് വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, ധൂപ പ്രാര്‍ത്ഥന തുടര്‍ന്ന് പെരുന്നാള്‍ ആഘോഷ കമ്മറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പും പൊതുസദ്യയും ഉണ്ടാകും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമനസ്സും
വെരി.റവ. ജോസഫ് തോലത്ത് കോര്‍ എപ്പിസ്‌കോപ്പായും
പ്രധാനകാര്‍മ്മികത്വം വഹിക്കും.പരിപാടികള്‍ക്ക് വികാരി. ഫാ ബെഞ്ചമിന്‍ ഒ.ഐ. സി , കൈസ്ഥാനി സി. കെ മോഹന്‍, സെക്രട്ടറി കെ.കെ പ്രിന്‍സ്
കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും
ചിറമനങ്ങാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ 122മത് ഓര്‍മ്മപ്പെരുന്നാളിന്റെ കൊടിയേറ്റം
ADVERTISEMENT