റേഷന്‍ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികളോട കെ.ടി.പി.ഡി.എസ് ആക്ടിന് വിരുദ്ധമായി ശിക്ഷണ നടപടി സ്വീകരിക്കുന്ന ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍.ജയചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യുക, രജിസ്‌ട്രേഷന്‍ ഡ്യൂട്ടി വെട്ടിച്ച ജയചന്ദ്രനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി. മോഹന്‍ പിള്ള അധ്യക്ഷനായി. ടി. മുഹമ്മദാലി, പി.ഡി. പോള്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT