24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery ചൂണ്ടല്‍ – കേച്ചേരി പാതയില്‍ ഗതാഗത നിയന്ത്രണം

ചൂണ്ടല്‍ – കേച്ചേരി പാതയില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍ – കുന്നംകുളം റോഡിലെ കുഴികള്‍ അടയ്ക്കുന്ന പ്രവര്‍ത്തിയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാകും. കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി പാതയില്‍ വ്യാഴാഴ്ച്ച മുതല്‍ കുന്നംകുളം പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൂണ്ടല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചൂണ്ടല്‍ ഗുരുവായൂര്‍ റോഡിലൂടെ സഞ്ചരിച്ച് കൂനംമൂച്ചി ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മറ്റം-ആളൂര്‍ റോഡിലൂടെ തിരിഞ്ഞ് കേച്ചേരിയിലെത്തി യാത്ര തുടരണം. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കേച്ചേരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരി-മറ്റം റോഡിലൂടെ സഞ്ചരിച്ച് ആളൂര്‍ ജംഗ്ഷനിലെത്തി മറ്റം റോഡിലൂടെ സഞ്ചരിച്ച് കൂനംമൂച്ചി ജംഗ്ഷനിലെത്തി അവിടെ നിന്നും ചൂണ്ടല്‍ ഗുരുവായൂര്‍ റോഡിലൂടെ സഞ്ചരിച്ച് ചൂണ്ടല്‍ ജംഗ്ഷനിലെത്തി യാത്ര തുടരണമെന്നും കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എഞ്ചനീയറും, കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസറും അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!