കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു. അകതിയൂര്‍ ഡിവിഎം സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് എ.ജയകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ. പ്രേമരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.പി. പ്രശാന്ത് വരവ് ചെലവ് കണക്കും കേന്ദ്ര നിര്‍വാഹക സമിതിയംഗം പി.മുരളീധരന്‍ സംഘടനാരേഖയും അവതരിപ്പിച്ചു. മയക്കുമരുന്ന് വ്യാപനം, അനധികൃത കുന്നിടിക്കല്‍, നീറ്റ്, കീം പ്രവേശനപരീക്ഷകളില്‍ പൊതുവിദ്യാലയത്തില്‍ പഠിച്ച കുട്ടികള്‍ക്ക് ഗ്രേഡ് കുറക്കല്‍ എന്നിവക്കെതിരെ സമ്മേളനം പ്രമേയം പാസാക്കി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഡോ. ബ്രിനേഷ്. ആര്‍, വൈസ് പ്രസിഡന്റ് കെ.കെ. അനിത, സെക്രട്ടറി എം.കെ. സോമന്‍, ജോയിന്റ് സെക്രട്ടറി ലാര്‍സന്‍ സെബാസ്റ്റ്യന്‍ ട്രഷറര്‍ കെ.എ. രമേഷ് എന്നിവരെ യോഗം തിരഞ്ഞെടുത്തു.