24.9 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk തെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ്...

തെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ് ഷോ

19

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ജില്ലയിലെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

പകല്‍ 11 ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്തും വൈകിട്ട് അഞ്ചിന് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്തും ആറിന് തൃത്താല മണ്ഡലത്തിലെ കൂറ്റനാടും റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന പി കെ ശശിയും വിഎസിന്റെ പിഎയായിരുന്ന എ സുരേഷും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

അതേസമയം, തലസ്ഥാനത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് പര്യടനം. യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോയാണ് ഇന്ന് നടക്കുക. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 12 നാള്‍ മാത്രമാണ് ബാക്കിയുള്ളത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍
ആകെ 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും.

ADVERTISEMENT
error: Content is protected !!