കാട്ടകാമ്പാല്‍ പള്ളിക്ക് മുന്നിലുള്‍പ്പെടെ വിവിധയിടങ്ങളിലെ കാനകള്‍ സ്ലാബ് നിരത്തി മൂടി അപകടമൊഴിവാക്കണമെന്നും കാട്ടകാമ്പാല്‍ – ചിറക്കല്‍ റോഡിലെ പലയിടത്തും അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വികരിക്കണമെന്നും കേരള കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പൂരത്തിനോടനുബദ്ധിച്ച് നടത്തിയ തട്ടിക്കൂട്ട് ടാറിങ്ങ് പലയിടത്തും ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടതായും വെള്ളകെട്ട് മൂലം കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ട് ഉണ്ടാവുന്നതായും യോഗം ചുണ്ടിക്കാട്ടി.