25 C
Kunnamkulam
Saturday, August 15, 2026
Home CCTV Desk ഓപ്പറേഷൻ തൂഫാന് പിന്നാലെ ‘ഓപ്പറേഷൻ ശുദ്ധി’

ഓപ്പറേഷൻ തൂഫാന് പിന്നാലെ ‘ഓപ്പറേഷൻ ശുദ്ധി’

75

സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ശുദ്ധി’ പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിർമ്മാണം തടയുന്നതിനുമായി എക്‌സൈസ് വകുപ്പ് വിപുലമായ കർമ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകൾ ഇതിനകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. ‘ജാഗ്രതയോടെ എക്‌സൈസ്’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.

ADVERTISEMENT
error: Content is protected !!