പുതിയ ഉയരം താണ്ടി ഗോള്‍ഡ്; സ്വര്‍ണവില 81000 കടന്നു

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80000 കടന്ന പിന്നാലെ ഇന്ന് 81000 കടന്നു. മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഇരട്ടി വിലയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം വിപണി അന്തരീക്ഷം വഷളാക്കാനാണ് സാധ്യത

കേരളത്തില്‍ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 81,040 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,130 രൂപയാണ് ഇന്നത്തെ വില. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്. 60 രൂപ ഒരു പവന്‍ സ്വര്‍ണത്തിനും വര്‍ധിച്ചു.

ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഇന്ന് നല്‍കേണ്ടത് 90,000 രൂപയോളമാണ്. ജിഎസ്ടി 3 ശതമാനം, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അഞ്ച് ശതമാനമെങ്കിലും പണികൂലിയും ചേര്‍ത്തുള്ള തുകയാണിത്. ആഭരണപ്രിയരെയും വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങിക്കാന്‍ ശ്രമിക്കുന്നവരെയാണ് ഈ വില വര്‍ധനവ് നിരാശരാക്കുന്നത്.

ADVERTISEMENT