സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സൗജന്യ നാരങ്ങ വെള്ളം വിതരണം ചെയ്ത് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സൗജന്യ നാരങ്ങ വെള്ളം വിതരണം ചെയ്ത് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ തൃശൂര്‍ യുണിറ്റ്. കലോത്സവ ആരംഭിച്ച ദിവസം മുതല്‍ പ്രധാന വേദിയുടെ മുന്‍ വശത്തായാണ് പ്രത്യേക പന്തല്‍ ഒരുക്കി നാരങ്ങ വെള്ളം വിതരണം ചെയ്യുന്നത്. കലോത്സവം സമാപിക്കുന്നതുവരെ ചൂടില്‍ വലയുന്നവര്‍ക്ക് ദാഹവും ക്ഷീണവും അകറ്റാന്‍ നാരങ്ങാവെള്ളം വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.

ADVERTISEMENT