കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ നടന്നു

 

കേരള അസംഘടിത സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ചങ്ങരംകുളം ഐസര്‍ കോളേജ് കാമ്പസില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. സി ഗീവര്‍ ചാലിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.

ADVERTISEMENT