കേരള പ്രവാസി സംഘം കടവല്ലൂര്‍ നോര്‍ത്ത് മേഖല സമ്മേളനം നടത്തി. കൊരട്ടിക്കര വട്ടമാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍, ഏരിയ കമ്മിറ്റി അംഗം എന്‍.എ മുഹമ്മദാലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം, പ്രവാസി സംഘം തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.ഡി അനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ, യു.വി അനില്‍, മോഹന്‍ദാസ് എലത്തൂര്‍,ഏരിയ കമ്മിറ്റി അംഗം അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എം.ആര് മോനുട്ടി റിപ്പോര്‍ട്ടും, പി.എ റഫീഖ് അനുശോചന പ്രമേയവും അവതിരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍, പ്രസിഡണ്ടായി സി. ഐ അനില്‍, സെക്രട്ടറിയായി പി. എ റഫീഖ്, ട്രഷററായി എന്‍.എം വില്‍സനേയും എക്സിക്യൂട്ടീവ് മെമ്പര്‍മാരേയും തെരഞ്ഞെടുത്തു.