കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കടവല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഷ്‌സ് യൂണിയന്‍ കടവല്ലൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. തിപ്പിലശ്ശേരി കസ്തൂര്‍ബ ഹാളില്‍ യൂണിറ്റ് പ്രസിഡണ്ട് എം.പി. ഫിലിപ്പോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആന്റണി ജോസഫ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.ദിവ്യ, ബ്ലോക്ക് സെക്രട്ടറി ചാക്കോച്ചന്‍ മാഷ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുലൈമാന്‍ കൂടല്ലൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ.എം കറപ്പുട്ടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉണ്ണികൃഷ്ണ പണിക്കര്‍, ഒ. മായന്‍, നീലകണ്ഠന്‍ നമ്പീശന്‍, കെ.സി. ഷണ്‍മുഖന്‍, ശ്രീമതി ടീച്ചര്‍, തങ്കമ്മ, എന്നിവര്‍ സംസരിച്ചു. ബ്ലോക്ക് ട്രഷറര്‍ ആലീസ് ടീച്ചര്‍ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ ഫിലിപ്പോസ് -പ്രസിഡണ്ട്, സി.കെ. സുലൈമാന്‍ – സെക്രട്ടറി, കെ.സി.ഷണ്‍മുഖന്‍ – ട്രഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗാനന്തരം കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT