കേരള വിഷന്‍ സി സി ടി വി കേബിളുകള്‍ വ്യാപകമായി പൊട്ടിയ നിലയില്‍. ഇന്റര്‍നെറ്റ് സംവിധാനവും കേബിള്‍ ടി.വി. സംപ്രേക്ഷണവും പൂര്‍ണ്ണമായും നിലച്ചു. അറ്റകുറ്റപ്പണി ധൃതഗതിയില്‍ നടത്താന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും തൊഴിലാളികളും സജീവമായി രംഗത്ത്. ആളൂര്‍, വെട്ടുക്കാട്, ചൂണ്ടല്‍ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേബിളുകള്‍ വ്യാപകമായ നിലയില്‍ പൊട്ടിയതായി കാണപ്പെട്ടത്. തൃശൂര്‍-കുന്നംകുളം പാതയില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ ആളൂര്‍ – വെട്ടുകാട് – ചൂണ്ടല്‍ മേഖലയിലൂടെയാണ് കടന്ന് പോകുന്നത്.
കണ്ടൈനര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വീതി കുറഞ്ഞ റോഡിലൂടെ കടന്നുപോകുന്നതിന്റെ ഭാഗമായാണ് കേബിളുകള്‍ വ്യാപകമായി പൊട്ടിയിരിക്കുന്നത്. തൃശൂര്‍-കുന്നംകുളം പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാല്‍ വാഹനങ്ങള്‍ കേച്ചേരിയില്‍ നിന്ന് ആളൂര്‍ മറ്റം,
കൂനംമൂച്ചി വഴി തിരിഞ്ഞ് പോകുന്നതിനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഒരു സ്ഥലത്ത് അറ്റകുറ്റ പണി നടത്തി പ്രശ്‌നപരിഹാരം കാണുമ്പോഴേക്കും അടുത്ത സ്ഥലത്ത് കേബിള്‍ പൊട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോലീസ് മുന്‍പ് നിശ്ചയിച്ച പോലെ വാഹനങ്ങള്‍ കടത്തി വിട്ടില്ലെങ്കില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെയും ഉപഭോക്താക്കളുടെയും ദുരിതത്തിന്,
റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കഴിയും വരെ ശമനമുണ്ടാകില്ലെന്ന് വേണം കരുതാന്‍.