കൊച്ചു കുട്ടികളടക്കം തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്ന സാഹചര്യത്തില്‍ 2031 ആകുമ്പോഴേക്കും തെരുവുനായ്ക്കള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചാവക്കാട് മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



