താക്കോല്‍ ദാനം നടത്തി

കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളറക്കാട് തേജസ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം നടന്നു. എരുമപ്പെട്ടി ബത്ലഹേം നഗറില്‍ കുറ്റിക്കാട്ടില്‍ ബെന്നി – ജാന്‍സി ദമ്പതികള്‍, കരിയന്നൂര്‍ കല്ലായിവളപ്പില്‍ മജീദ് – ഷെഹര്‍ബാന്‍ ദമ്പതികള്‍ക്കാണ് വീട് നല്‍കിയത് . കോളേജില്‍ നടന്ന ചടങ്ങില്‍ എം.സി.ഐജു, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോസ് പടിയത്ത് എന്നിവര്‍ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിച്ചു.

ADVERTISEMENT