26.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk സമത്വം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണിത വീടിന്റെ താക്കോല്‍ കൈമാറി

സമത്വം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണിത വീടിന്റെ താക്കോല്‍ കൈമാറി

17

താമരയൂര്‍ സ്വദേശിനി പൂക്കോട്ടില്‍ പറമ്പില്‍ മനോഹരന്‍ ഭാര്യ മണിക്ക് സമത്വം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണിതു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമേല്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ നിഷി പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സമത്വം പ്രസിഡന്റ് ജോബി, സെക്രട്ടറി ജലീല്‍, ട്രഷറര്‍ ടി.വി ബിനു എന്നിവര്‍ സംസാരിച്ചു. മക്കളിലാത്ത മണിയും ഭര്‍ത്താവും ചോര്‍ന്നൊലിക്കുന്ന ഓല വീട്ടിലയിരുന്നു താമസം. അജിത് താമരയൂര്‍,ബിനീഷ് താഴിശ്ശേരി, സൂരജ് കളത്തുപുറത്ത്, ശശി കുളങ്ങര,സുരേഷ് അയിനപ്പുള്ളി രാമേന്ദ്രന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നലല്‍കി.

ADVERTISEMENT
error: Content is protected !!