കേരള ഹോട്ടല്‍ ഏന്റ് റസ്റ്റ്റേന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്നിത്തടം മേഖലയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം പന്നിത്തടം ബിസ്മില്ലാ ഹോട്ടലില്‍ നടന്നു. യൂണീറ്റ് രക്ഷാധികാരി ഷറഫു പന്നിത്തടം ഉദ്ഘാടനം നിര്‍വഹിച്ചു . യൂണിറ്റ് പ്രസിഡന്റ് സുരേഷ്ദക്ഷ്യന് ആധ്യക്ഷത വഹിച്ചു. ഖജാംജി താഹിര്‍ മരത്തംകോട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോട്ടല്‍ ഉടമകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തിരുമാനിച്ചു. കൃഷ്ണന്, സുഗുണന്, റാഫി തുടങ്ങിയവര്‍ നേതൃത്വം നല്കി.