തണല്‍ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ വൃക്കരോഗ ബോധവല്‍ക്കരണം നവംബര്‍ 16ന്

വടക്കേക്കാട് തണല്‍ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ നവംബര്‍ 16ന് നടക്കുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കൂട്ടായ്മ പ്രസിഡന്റ് അബ്ദു അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ നബീല്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി ബൈജു വിശദീകരണ പ്രഭാഷണം നടത്തി. സൈദ് മുഹമ്മദ് സ്വാഗതവും, സകരിയ കുന്നച്ചാംവീട്ടില്‍ നന്ദിയും പറഞ്ഞു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം.കെ നബീലിനെ സ്വാഗതസംഘം ചെയര്‍മാനായി തിരഞ്ഞെടുത്തു. നവംബര്‍ 16ന് തണല്‍ ചെയര്‍മാനും ഇക്രഹ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഇദ്രീസ് വടക്കേക്കാട് തണലില്‍ എത്തി വൃക്കരോഗവും, അനുബന്ധ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തും. ചടങ്ങില്‍ ഫാദര്‍.ജേവിസ് ചിറമ്മല്‍ പങ്കെടുക്കും.

ADVERTISEMENT
Malaya Image 1

Post 3 Image