32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk കിഡ്‌സ് അത്‌ലറ്റിക്‌സ് കളിയങ്കണം പരിശീലനം നടത്തി

കിഡ്‌സ് അത്‌ലറ്റിക്‌സ് കളിയങ്കണം പരിശീലനം നടത്തി

38

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളം ചാവക്കാട് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് കളിയങ്കണം ബി ആര്‍ പിതല പരിശീലനം നടന്നു. പൊതു വിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും കായിക മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയാണ് കളിയങ്കണം. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് എ ഇ ഒ വി ബി സിന്ധു വിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചാവക്കാട് ബി ആര്‍ സി യിലെ ബിപിസി സംഗീത എം ടി സ്വാഗതവും തൃശ്ശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി നിഷ ജി. നായര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സി ആര്‍ സിസി എന്‍ എസ് ശ്രീജിഷ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!