ചാലിശ്ശേരി എസ് സി യു പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കലാഗാല എന്ന പേരില്‍ നടത്തിയ ഫെസ്റ്റ് ഫ്ലവേഴ്സ് ടിവി ടോപ് സിംഗര്‍ സീസണ് ഫൈവ് ഫൈനലിസ്റ്റ് കുമാരി ഗൗതമി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
തൃത്താല ബിപിസി പി . ദേവരാജന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് പി .എ റഹിയാനത്ത് , എം പി . ടി .എ പ്രസിഡണ്ട് വി. വി റൈഹാനത്ത്, വൈസ് പ്രസിഡണ്ട് വില്‍സി റോഷന്, പ്രധാന അധ്യാപകന് കെ. മുഹമ്മദ് സല്മാന്, വി. കെ മിനി ടീച്ചര്‍, കെ. കെ സുജ ടീച്ചര്‍, ഒ .എസ് പ്രബിത, കുക്കൂ സി രാജന് എന്നിവര്‍ സംസാരിച്ചു. കലാശാലയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.