തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി

 

തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ നിര്‍വ്വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കിച്ചണ്‍ കം സ്റ്റോര്‍ നിര്‍മ്മിച്ചത്. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നിതീഷ് ചന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വാര്‍ഡ് മെമ്പര്‍ പി.എച്ച്.അന്‍സാര്‍, പ്രധാന അധ്യാപിക എല്‍.കെ.ഷീജ, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ പി. എസ്.റിന്‍സി, ഒ.എസ്.എസ്. സെക്രട്ടറി ആല്‍ഫ്രഡ് തോമസ്, പി.ടി.എ. അംഗം രാജേഷ്, അധ്യാപകരായ കെ.കെ.ചന്ദ്രന്‍, കെ. ഡി.ബിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT