വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി.സ്‌ക്കൂളില്‍ പി.എം പോഷണ്‍ പദ്ധതി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കെ നബീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചണ്‍ കം സ്റ്റോറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ് .വി പദ്ധതി വിശദീകരണം നടത്തി. ചാവക്കാട് ഉപജില്ല നൂണ്‍മീല്‍ ഓഫീസര്‍ ജിന്‍സ് ലാസറസ് പാചകപ്പുര നിര്‍മ്മാണം നടത്തിയ കെ വി ഷിബുവിന് മെമന്റോ നല്‍കി ആദരിച്ചു. ജയരാജ് മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ചന്ദ്രവതി സത്യന്‍, എം.പി.ടി.എ പ്രസിഡണ്ട് അശ്വതി ശ്രീരാഗ്, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി .കിച്ചണ്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്‌നേഹ വിരുന്നും, ചോഴിയാട്ടില്‍ മണി കേറ്ററിംങ്ങ് സ്‌പോണ്‍സര്‍ ചെയ്ത പാലട പായസവും ഉണ്ടായിരുന്നു.