എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ അടുക്കളത്തോട്ടം യൂണിറ്റ് വിതരണം ചെയ്തു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അടുക്കളത്തോട്ടം യൂണിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജലീല്‍ ആദൂര്‍ മണ്‍ചട്ടികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ അധ്യക്ഷയായി.130 ഗുണഭോക്താക്കള്‍ക്കാണ് ചട്ടികള്‍ വിതരണം ചെയ്യുന്നത്. പോട്ടിംഗ് മിശ്രിതം നിറച്ച 25 മണ്‍ചട്ടികളും പച്ചക്കറി തൈകളും ഒരു യൂണിറ്റില്‍ വിതരണം ചെയ്യും.

 

ADVERTISEMENT