28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam കിഴൂര്‍ ശ്രീ കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

കിഴൂര്‍ ശ്രീ കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

52

കിഴൂര്‍ ശ്രീ കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. മേല്‍ശാന്തി ബിനീഷ് ശാന്തി കതിര്‍കറ്റയേന്തി ക്ഷേത്രപ്രദക്ഷിണം നടത്തി. ക്ഷേത്രത്തിനകത്തു കറ്റകള്‍ പൂജിച്ചു. തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിര്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ പ്രസിഡന്റ് പി. ജി. റോയ്, ജനറല്‍ സെക്രട്ടറി മധു. കെ. നായര്‍, ഖജാന്‍ജി കെ. ദിനേഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി എം.പി പ്രകാശ്, ഓഡിറ്റര്‍ രേഷ്മ സതീഷ്, തുടങ്ങി കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!