27.3 C
Kunnamkulam
Tuesday, July 14, 2026
Home CCTV Desk “ഇത് പോരാട്ടത്തിന്റെ വിജയം, കൂടെ നിന്ന എല്ലാവർക്കും നന്ദി”; കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ച്...

“ഇത് പോരാട്ടത്തിന്റെ വിജയം, കൂടെ നിന്ന എല്ലാവർക്കും നന്ദി”; കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും കണ്ടതിന് പിന്നാലെയാണ് ഹർഷീനയ്ക്ക് ജോലി നൽകിയത്. ഇത് പോരാട്ടത്തിന്റെ വിജയമാണെന്ന് ഹർഷിന പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രിക്കും കൂടെ നിന്നവർക്കും നന്ദിയുണ്ടെന്നും അവർ പ്രതികരിച്ചു.

കഴിഞ്ഞ ഒൻപത് വർഷമായി നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു ഹർഷിന. 2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 2022 ൽ സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

ADVERTISEMENT
error: Content is protected !!