കെ.കെ കാദര്‍ രണ്ടാം ഓര്‍മ്മ ദിനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്ദിരാ ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും ഇന്ദിരാ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപകനുമായ കെ.കെ. കാദര്‍ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പൊതുയോഗം യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍ ഉല്‍ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് മരക്കാന് അനുസ്മരണ പ്രഭാഷണം നടത്തി. പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.കെ. ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.



