മറ്റം ഫൊറോന പള്ളിയില്‍ കെ.സി.വൈ.എം പതാകദിനം ആഘോഷിച്ചു

44

കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മിന്റെ പതാകദിനം മറ്റം ഫൊറോന പള്ളിയില്‍ ആഘോഷിച്ചു. മറ്റം ഫൊറോന വികാരി ഫാ.ഷാജു ഊക്കന്‍ പതാക ഉയര്‍ത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷനായ യൂണിറ്റ് പ്രസിഡണ്ട് ഏബല്‍ ആന്റണി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സഹവികാരി ഫാ.ജോയല്‍ ചിറമ്മല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.അലക്‌സ് ജോസ്, ട്രഷറര്‍ സമൃദ്ധ് സെബാസ്റ്റ്യന്‍, യൂത്ത് കൗണ്‍സലര്‍ ഡിക്‌സണ്‍ ഡെന്നി എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.സി.വൈ.എം ഭാരവാഹി കൂടിയായ റോസ്മിന്‍ പോളിന് ഉപഹാരം നല്‍കി ആദരിച്ചു. ഭാരവാഹികളായ ടി.എസ്.ആയുസ്, അലക്‌സ് ഇമ്മട്ടി, അനു ഫ്രാന്‍സീസ്, റോസ്മിന്‍ പോള്‍, സ്റ്റെഫി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.