കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചെണ്ടുമല്ലി പൂന്തോട്ടം നിര്‍മ്മിച്ചു

82

ഓണാഘോഷം വര്‍ണ്ണാഭമാക്കാന്‍ കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചെണ്ടുമല്ലി പൂന്തോട്ടം നിര്‍മ്മിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ എസ് സനലിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ ഭിന്ന ശേഷിക്കാരായയായ കുട്ടികള്‍ക്ക് വേണ്ടി ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കിയത്. തോട്ടത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എന്‍.ജെ ലിസി നിര്‍വ്വഹിച്ചു. ചെണ്ടുമല്ലി തൈകള്‍ വിദ്യാര്‍ത്ഥികളും, ജീവനക്കാരും ചേര്‍ന്നാണ് പരിപാലിക്കുന്നത്.