ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പ്രച്ഛന്ന വേഷ മത്സരവും നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പ്രച്ഛന്ന വേഷ മത്സരവും നടത്തി. ഇംഗ്ലീഷ് അധ്യാപിക പി.നിമി അധ്യക്ഷയായ യോഗത്തിന്റെ ഉദ്ഘാടനം ബ്ലൂമിങ് ബഡ്സ് ബഥാനിയ പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഒ.ഐ.സി എന്നിവര്‍ സംസാരിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ പ്രച്ഛന്ന വേഷ മത്സരം ആകര്‍ഷകമായി. വായന മാസാചരണത്തിന്റെ ഭാഗമായി എഴുത്തുകാരുടെയും പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെയും, വേഷങ്ങള്‍ രംഗത്തവതരിച്ചത് ശ്രദ്ധേ നേടി. കുട്ടികളുടെ ഭാഷാ നൈപുണിയെയും, അഭിനയ മികവിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയത്.

ADVERTISEMENT