ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ സഹകരണ ദിനാചരണം സംഘടിപ്പിച്ചു

31

ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ അന്താരാഷ്ട്ര സഹകരണ ദിനാചരണം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് മാലികുളം അബ്ബാസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം.ജെ സാജു അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.എം. നാസര്‍, വി.ബി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും സഹകരണ പ്രതിജ്ഞയെടുത്തു.