ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഇന്നലെ രാത്രിയില്‍ ഒന്നര വയസുള്ള പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

187

ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഇന്നലെ രാത്രിയില്‍ ഒന്നര വയസുള്ള പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമയ യെയാണ് വീട്ട് കിണറ്റില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. കുട്ടിയുടെ മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയുകയായിരുന്നു. വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു. നാട്ടുകാര്‍ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി കുന്നംകുളം ഫയര്‍ ഫോഴ്സിനെ വിവിരമറിയച്ചതിനെതുടര്‍ന്ന് അവരെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ചനും അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടെതെന്ന് വീട്ടുകാര്‍ പറയുന്നു