ഗുരുവായൂര്‍ നാരായണാലയത്തില്‍ കോടി അര്‍ച്ചന മഹാ യജ്ഞത്തിന് തുടക്കമായി

തിരുനാമാചാര്യന്റെ 107-ാം ജയന്തിയോടനുബന്ധിച്ച് ഗുരുവായൂര്‍ നാരായണാലയത്തില്‍ കോടി അര്‍ച്ചന മഹാ യജ്ഞത്തിന് തുടക്കമായി. ഒന്നാം ദിവസം യജ്ഞശാലയില്‍ മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ സ്വാമി സന്മയാനന്ദ സരസ്വതി, പെരുമനത്ത് നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 4 വരെയാണ് കോടി അര്‍ച്ചന.

ADVERTISEMENT