കൊടിയേരി ബാലകൃഷ്ണന്‍ ദിനാചരണം നടത്തി

 

ഒക്ടോബര്‍ 1 കൊടിയേരി ബാലകൃഷ്ണന്‍  ദിനാചരണം നടത്തി. സി.പി.ഐ.എം എയ്യാല്‍ ചിറ്റിലുംകാട് സൗത്ത് ബ്രാഞ്ച് ഓഫീസില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കെ.എന്‍ നായര്‍ പതാക ഉയര്‍ത്തി പ്രഭാത ബേരി മുഴക്കി. ഛായാ ചിത്രത്തില്‍ പുഷപ്പാര്‍ച്ചന നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സീസ് കൊള്ളന്നൂര്‍, ബ്രാഞ്ച് അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണന്‍, കെ.പി സക്കീര്‍ ഹുസൈന്‍, സി.കെ അച്ചുതന്‍, ഉഷ സുബ്രമണ്യന്‍, ഷൈലജ ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT