തലക്കോട്ടുകര ഇടവകയില്‍ കണ്ണേപാടം ഹോളി ട്രിനിറ്റി പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളിന് കൊടിയേറി. വെള്ളിയാഴ്ച്ച വൈകീട്ട് കാനഡയിലെ മിശിശാഖ രൂപത വൈസ് ചാന്‍സലര്‍ ഫാ. ജേക്കബ് എടക്കളത്തൂര്‍ മുഖ്യ കാര്‍മികനായി ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം തിരുന്നാളാഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു. ഫാ.ജോര്‍ജ് തേര്‍മഠം, ഇടവക വികാരി ഫാ.ഷിന്റോ പാറയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്ന തിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് 5.30 ന് ലദിഞ്ഞ്, നൊവേനയ്ക്ക് ശേഷം ദിവ്യബലി നടക്കും. ഞായറാഴ്ച വൈകീട്ട് 5.30 ന് തിരുന്നാള്‍ തിരുന്നാള്‍ കുര്‍ബാനയും, പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ഊട്ട് നേര്‍ച്ചയുണ്ടാകും. തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടി.പി. ജെയ്‌സന്‍, കൈക്കാരന്‍മാരായ കെ.എഫ്. ജോസ്,ടി.ജെ. ഷോജി എന്നിവര്‍ തിരുന്നാളാഘോഷത്തിന് നേതൃത്വം നല്‍കും.
തലക്കോട്ടുകര ഇടവകയില്‍ കണ്ണേപാടം ഹോളി ട്രിനിറ്റി പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാളിന് കൊടിയേറി
ADVERTISEMENT