തൊഴിയൂര്‍ ശ്രീ ആവേന്‍ ഭഗവതി ക്ഷേത്രത്തില്‍ ഗംഭീര അയ്യപ്പ വിളക്കും അന്നദാനവും നടത്തി. തയ്യില്‍ മുരളി ഗുരുസ്വാമി, ആവേന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രഥമ അയ്യപ്പന്‍ വിളക്ക് നടത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ കെട്ടുനിറയും, വൈകീട്ട് ദീപാരാധനക്ക് ശേഷം പാലക്കൊമ്പ് എഴുന്നള്ളിപ്പും ഉണ്ടായി. തൊഴിയൂര്‍ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെട്ടു രാത്രി 10 മണിക്ക് ആവേന്‍ കുടുംബ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. പഞ്ചവാദ്യത്തിന്റെയും ഉടുക്ക് പാട്ടിന്റെയും, താലമെടുത്ത മാളികപ്പുറങ്ങളുടെയും അകമ്പടിയോടെയായിരുന്നു പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടത്തിയത്. കുട്ടഞ്ചേരി അയ്യപ്പന്‍ സേവാ സംഘം സതീശന്‍ ആന്‍ഡ് പാര്‍ട്ടി വിളക്ക് പാര്‍ട്ടിക്കും കടവല്ലൂര്‍ പഞ്ചവാദ്യ സംഘം പഞ്ചവാദ്യത്തിനും നേതൃത്വം നല്‍കി. തുടര്‍ന്ന് കനലാട്ടം, വെട്ടും തട എന്നിവയും ഉണ്ടായിരുന്നു. ഉച്ചക്കും രാത്രിയിലും അന്നദാനവും ഉണ്ടായി. പരിപാടികള്‍ക്ക് ആവേന്‍ ക്ഷേത്ര കുടുംബാംഗങ്ങളായ പ്രസിഡണ്ട് സുനില്‍, സെക്രട്ടറി ദീപു, ട്രഷറര്‍ രാജേഷ് എന്നിവരും മറ്റു കുടുംബാംഗങ്ങളും നേതൃത്വം നല്‍കി
തൊഴിയൂര്‍ ശ്രീ ആവേന്‍ ഭഗവതി ക്ഷേത്രത്തില്‍ ഗംഭീര അയ്യപ്പ വിളക്കും അന്നദാനവും നടത്തി.
ADVERTISEMENT