ഒരുമനയൂരില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. എന്‍ ജെ കാര്‍ബെലിനെയാണ് കാര്‍ ഇടിപ്പിച്ചു കോലപ്പെടുത്താന്‍ ശ്രമിച്ചത്.ഒരുമനയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്കു സമീപമായിരുന്നു സംഭവം. പള്ളിയില്‍നിന്ന് പുറത്താക്കിയ മത അധ്യാപകനും ഗവണ്‍മെന്റ് അധ്യാപകനുമായ സാജന്‍ ജോര്‍ജ് എടക്കളത്തൂരാണ് ഇടവക വിശ്വാസിയായ കാര്‍ബെലിനെ വാഹനം ഇടിപ്പിച്ചു കോലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പറയുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ വാഹനം കാര്‍ബലിനെ മൂന്നു തവണ ഇടിക്കാന്‍ ശ്രമിക്കുന്നതായി കാണാം . ശ്രമം പരാജയപ്പെട്ടതോടെ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ക്രമസമാധാനം നഷ്ടപ്പെടുത്തിയതിന്റെ പേരിലാണ് പ്രതിയെ പള്ളിയില്‍നിന്നും പുറത്താക്കിയത്. ഇതേ തുടര്‍ന്നുള്ള പകയാകാം കൊലപാതകശ്രമം എന്നു പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു സംഭവം. കാര്‍ബെലിനെ പരിക്കുകളോടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാവക്കാട് പോലീസ് കേസെടുത്തു.
ADVERTISEMENT