കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ പ്രതിമാസ സുവിശേഷ യോഗം മാര്‍ച്ച് 1 ഞായറാഴ്ച കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ നടക്കും. റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പി എം സ്ലീബ സന്ദേശം നല്‍കും. വാഹന സൗകര്യവും ഉണ്ടാകും. ഇനി മുതല്‍ എല്ലാ ഒന്നാം ഞായറാഴ്ചയുമാണ് പ്രതിമാസ സുവിശേഷ യോഗം നടക്കുക എന്ന് കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.



