ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി കുനംമൂച്ചി ശ്രേയസ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലചിത്ര രചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ വിജയികളായവര്‍ക്ക് പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്. ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും ഗാന്ധിയന്‍ പ്രവര്‍ത്തകനുമായപി. ഐ ലാസര്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.ശ്രേയസ് കുട്ടി കൂട്ടായ്മ കോഡിനേറ്റര്‍ പി ജെ.സ്‌റ്റൈജു അധ്യക്ഷനായി.ചിത്രകാരനായ ആന്റോ പൂത്തൂര്‍, അഭിഷേക് അമ്പിളി ജോണ്‍ ബെന്‍സ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT