ഉപജില്ല കേരള സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ നിര്‍വഹിച്ചു

 

കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഉപജില്ല കേരള സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ – കല, കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷെബീര്‍ അധ്യക്ഷത വഹിച്ചു.ഉപജില്ല സ്‌പോര്‍ട്‌സ് & ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി പി.എം ശ്രീജിഷ് കായികമേള അവലോകനം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍,വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി, കുന്നംകുളം ഉപജില്ല എച്ച് എം ഫോറം കണ്‍വീനര്‍ ഡെന്നി ഡേവിസ്, കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ഐ റസിയ, സംഘാടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.9 -ാം തീയതി ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് നിര്‍വഹിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image