കടവല്ലൂര്‍ കൊരട്ടിക്കര പാടശേഖരത്തിലെ വിരിപ്പു കൃഷിയുടെ കൊയ്ത്തു തുടങ്ങി

കടവല്ലൂര്‍ കൊരട്ടിക്കര പാടശേഖരത്തിലെ വിരിപ്പു കൃഷിയുടെ കൊയ്ത്തു തുടങ്ങി. കാലാവസ്ഥ അനുകൂലമല്ലാത്തതും വിരിപ്പു കൃഷിയില്‍ വലിയ
മെച്ചമില്ലാത്തതിനാലും ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. കൊരട്ടിക്കര പാടശേഖരത്തില്‍ ഉമ വിത്താണ് ഉപയോഗിച്ചിരുന്നത്, മികച്ച വിളവ് ലഭിച്ചില്ലെങ്കിലും നഷ്ടം സംഭവിക്കില്ലെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. ക്ഷേത്രപരിസരത്ത് സംഭരിച്ചിരിക്കുന്ന നെല്ല് സമയബന്ധിതമായി മില്ലുകാര്‍ കൊണ്ടുപോയില്ലെങ്കില്‍ മഴയും മഞ്ഞു ഏല്‍ക്കാതെ സൂക്ഷിക അധിക ചിലവിനിടയാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

സംഭരണ വില മുപ്പത് രൂപയാണെങ്കിലും നെല്ലെടുക്കാന്‍ മില്ലുകാര്‍ തയ്യാറാകത്തത് കാരണം ഇരുപത്തിനാലു രൂപക്ക് സ്വാകാര്യ മില്ലുകള്‍ക്ക് നെല്ല് നല്‍കേണ്ട അവസ്ഥയാണെന്നും പറയുന്നു. നെല്ലു സംഭരണവും, വിലയും വൈകാതെ ലഭിച്ചാല്‍ മാത്രമെ മുണ്ടകന്‍ കൃഷിക്കായി ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

ADVERTISEMENT