കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലി തര്‍പ്പണത്തിന് ഒരുക്കങ്ങളായി. അമാവാസി ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി അനില്‍ മേപ്പറമ്പത്തിന്റെ നേതൃത്വത്തില്‍ മോക്ഷത്തിനായുള്ള തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. നൂറുകണക്കിന് എത്തിച്ചേരുന്ന തര്പ്പണച്ചടങ്ങ് എട്ടുമണിവരെ നിന്നുനില്ക്കും. തുടര്‍ന്ന് പിതൃക്ഷത്തിന് വേണ്ടി നടത്തുന്ന സായൂജ്യ പൂജ, തിലഹവനം, താമരമാല ചാര്‍ത്തല്‍, പാല്‍പ്പായസം നിവേദ്യം എന്നീ പ്രത്യേക വഴിപാടുകളും ക്ഷേത്രത്തില്‍ നടത്താവുന്നതാണ്. കര്ക്കിടുക മസാചരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ ആരംഭിച്ച ഔഷധ കഞ്ഞി വിതരണം കര്‍ക്കിടകം 10 വരെ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി, മാതൃസമിതി, തല കമ്മിറ്റി എന്നിവര്‍ നേതൃത്വം നല്‍കും.
Home Bureaus Perumpilavu കര്‍ക്കിടക വാവു ബലി തര്‍പ്പണത്തിന് ഒരുങ്ങി കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രം