കെ.എസ്.ഇ.ബി. കുന്നംകുളം ഡിവിഷന്റെ കീഴില്‍ വരുന്ന മരത്തംകോട് സെക്ഷന്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മരത്തംകോട്കെ.എസ്.ഇ.ബി.ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഈ മേഘലയിലെ ആയിരക്കണക്കിന് വീട്ടുകളും വ്യാപാരസ്ഥാപനങ്ങളും അടക്കം ഇലക്ട്രിസിറ്റി ബില്‍ അടക്കാനും മറ്റ് സേവനങ്ങള്‍ക്കും ആശ്രയിച്ചു വരുന്ന പ്രസ്തുത ഓഫീസ് നിര്‍ത്തലാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്നും, ഈ ജനദ്രോഹ നടപടി ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.കെ. രഘു സ്വാമി സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. സംസ്ഥാനത്ത് ഇത്തരമൊരു ഉത്തരവ് നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷറഫു പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സജീവ് ചാത്തനാത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.സി ഗോപാലകൃഷ്ണന്‍, ഒ.എസ്. വാസുദേവന്‍ , സലാം വലിയകത്ത്, നേതാക്കളായ യാവുട്ടി ചിറമനേങ്ങാട് ,
ടി.കെ.സുബ്രഹ്‌മണ്യന്‍ രഞ്ജു താരു, കരീം വെള്ളറക്കാട്, പഞ്ചായത്ത് മെമ്പര്‍മാരായ സൈസുന്നീസ ഷറഫു,ജോളി തോമാസ് തുടങ്ങിയവര്‍ സംസാരിച്ചു. വിഷയകുമാര്‍, എം.പി. സിജോ., ഐ.എച്ച്. റഫീക് . വി.കെ. വിഷ്ണു, മോഹനന്‍ ദേവരാജന്‍, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുന്നംകുളം ഡിവിഷന്‍ ഓഫീസില്‍ എത്തി ഷറഫു പന്നിത്തടത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് പരാതി നല്‍കി.