29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വേലൂര്‍ മേല്‍ത്തണ്ടിലത്ത് അടഞ്ഞുകിടക്കുന്ന വീട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

വേലൂര്‍ മേല്‍ത്തണ്ടിലത്ത് അടഞ്ഞുകിടക്കുന്ന വീട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

വേലൂര്‍ മേല്‍ത്തണ്ടിലത്ത് അടഞ്ഞുകിടക്കുന്ന വീട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആയമുക്ക് റോഡില്‍ ഇഞ്ചിക്കാലയില്‍ വീട്ടില്‍ സുലൈമാന്‍ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് വീടിനകത്ത് ഹാളില്‍ ദീവാന്‍ കോട്ടില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോടുള്ള മകളുടെ വീട്ടിലേക്ക് ഭാര്യ റസിയ പോയിരുന്നു. തുടര്‍ന്ന് സുലൈമാന്‍ വീട്ടില്‍ തനിച്ചായിരുന്നു. നാല് ദിവസമായി ഫോണ്‍ വിളിക്കുന്നുണ്ടെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് മരുമകന്‍ റഷീദ് വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!